ഡബ്ലിൻ: അയർലൻഡിൽ ദയാവധത്തിന് ഇരയാക്കുന്ന നായ്ക്കളുടെ എണ്ണത്തിൽ വർധനവ്. 2021 നും 2023 നും ഇടയിൽ കൊന്നൊടുക്കുന്ന നായ്ക്കളുടെ എണ്ണത്തിൽ നാലിരിട്ടി വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ട്. എക്സ്എൽ ബുള്ളി ഇനത്തിൽപ്പെട്ട നായ്ക്കളാണ് ഇവയിൽ ഭൂരിഭാഗവും. ലൈസൻസ് ഇല്ലാത്ത ഈ ഇനത്തിൽപ്പെട്ട നായ്ക്കളെ വളർത്തുന്നത് അയർലൻഡിൽ ശിക്ഷാർഹമാണ്.
യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിന്റെ പഠനത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. അയർലൻഡിലെയും യുകെയിലെയും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഷെൽട്ടർ ഹോമുകളിൽ നിന്നും നായ്ക്കളുടെ വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
Discussion about this post

