ഡബ്ലിൻ: ബീച്ചുകളിലെത്തുന്നവർക്ക് മുന്നറിയിപ്പുമായി കോസ്റ്റ്ഗാർഡ്. അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നിന്നും വിട്ട് നിൽക്കണം എന്നും, അപകടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തങ്ങളെ വിവരം അറിയിക്കണം എന്നും കോസ്റ്റ്ഗാർഡ് അറിയിച്ചു. ബീച്ചുകളിൽ ആളുകൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ചൂട് കാലാവസ്ഥ ആരംഭിച്ചതോടെ നിരവധി പേർ ബീച്ചുകളിലേക്ക് എത്തുന്നുണ്ടെന്ന് കോസ്റ്റ്ഗാർഡ് വ്യക്തമാക്കി. സ്വയം അപകടത്തിൽപ്പെടുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണം. അപകടം ഉണ്ടായാൽ അതിവേഗം കോസ്റ്റ്ഗാർഡിന്റെ സഹായം തേടണം. സഹായത്തിനായി 116, 999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും കോസ്റ്റ്ഗാർഡ് അറിയിച്ചു.
Discussion about this post

