Author: sreejithakvijayan

ഡബ്ലിൻ: അയർലന്റിൽ വീടുകളുടെ പ്രാരംഭ വിലയിൽ വർദ്ധനവ്. ഈ വർഷം പകുതിയാകുമ്പോൾ 12.3 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഹൗസ് പ്രൈസ് റിപ്പോർട്ടാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം വിൽപ്പനയ്ക്കായുള്ള വീടുകളുടെ പ്രാരംഭ വില എന്നത് 3,57,851 യൂറോ ആണ്. 2015 ൽ സെൻട്രൽ ബാങ്കിന്റെ മോർട്ട്‌ഗേജ്-ലെൻഡിംഗ് നിയമങ്ങൾ നിലവിൽ വന്നതിന് ശേഷം ഭവന വില വർദ്ധിക്കുന്നത് ദ്രുദഗതിയിൽ ആയിട്ടുണ്ട്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ പ്രാരംഭ വിലയിൽ 3 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2020 മായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനം കൂടുതലാണ് ഇത്.

Read More

ഡബ്ലിൻ: അന്തരിച്ച സ്ലെയിൻ കാസിൽ ഉടമയും ലോകപ്രശസ്ത സംഗീത പരിപാടികളുടെ സംഘാടനകനുമായ ലോർഡ് ഹെൻറി മൗണ്ട് ചാൾസിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. അദ്ദേഹത്തിന്റെ ഭൗതിക ദേഹം ബുധനാഴ്ച ( ജൂൺ 25) സംസ്‌കരിക്കും. ഉച്ചയ്ക്ക് 12 മണിയ്ക്ക് സ്ലെയിനിലെ സെന്റ് പാട്രിക്‌സ് ഓഫ് അയർലന്റലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുക. സംസ്‌കാര ചടങ്ങിന് മുന്നോടിയായി നാളെ കാസിലിൽ ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കും. ഇവിടെയെത്തി ആളുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. ഉച്ച കഴിഞ്ഞ് 3 മണി മുതൽ 7 മണിവരെയാണ് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള സമയം. സംസ്‌കാര ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുക. ജൂൺ 18 നായിരുന്നു ലോർഡ് ഹെൻറി മൗണ്ട് ചാൾസ് അന്തരിച്ചത്. ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.

Read More

ഡബ്ലിൻ: കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന് വേദിയായി ഡബ്ലിൻ. ഞായറാഴ്ച സിറ്റി സെന്ററിൽ ആയിരുന്നു പ്രതിഷേധക്കാർ ഒത്തുകൂടിയത്. ഇതിന് തൊട്ട് പിന്നാലെ കുടിയേറ്റത്തെ അനുകൂലിക്കുന്ന സംഘടനയിലെ പ്രവർത്തകരും പ്രതിഷേധവുമായി നഗരത്തിൽ സംഘടിച്ചു. ഇന്നലെ രാവിലെയായിരുന്നു കുടിയേറ്റ വിരുദ്ധ പ്രതിഷേധ പ്രകടനം നടന്നത്. സിറ്റി സെന്ററിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ ഗാർഡൻ ഓഫ് റിമെമ്പറൻസിൽ നിന്നും കസ്റ്റം ഹൗസ് ക്വേയിലേക്ക് മാർച്ച് നടത്തി. അയർലന്റ് പതാകയും കയ്യിലേന്തിയായിരുന്നു പ്രതിഷേധക്കാർ പ്രകടനം നടത്തിയത്. അയർലന്റ് നിറഞ്ഞുവെന്നും, അയർലന്റിനെ വീണ്ടും മികച്ചതാക്കാമെന്നുമുള്ള മുദ്രാവാക്യങ്ങളും അവർ മുഴക്കി. ഇതിന് പിന്നാലെ ഉച്ചയ്ക്ക് ഒന്നരയോടെ യുണൈറ്റഡ് എഗൈൻസ്റ്റ് റേസിസം ഗ്രൂപ്പ്‌സ് പ്രവർത്തകർ നഗരത്തിൽ ഒത്തുകൂടി. ഇരു കൂട്ടരുടെയും പ്രതിഷേധ പ്രകടനങ്ങൾ ഒ കോണൽ സ്ട്രീറ്റിൽവച്ച് പരസ്പരം കണ്ടുമുട്ടി.

Read More

ബെൽഫാസ്റ്റ്: ബാലിമെനയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തിന് ഇരയായ വ്യക്തി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു നഗരത്തിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. വധശ്രമമുൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു 20 കാരൻ യുവാവിനെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ബാലിമെന സ്ട്രീറ്റ് പോലീസ് അടച്ചു.

Read More

ബെൽഫാസ്റ്റ്: ഇസ്ലാമിക് സെന്റർ ആക്രമണ കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബെൽഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെയാണ് ഇയാളെ ഹാജരാക്കുക. വെള്ളിയാഴ്ചയാണ് ഇയാൾ ഇസ്ലാമിക് സെന്ററിന് നേരെ ആക്രമണം നടത്തിയത്. ഭീകരവാദ നിയമപ്രകാരം ആണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സ്‌ഫോടക വസ്തു കൈവശം സൂക്ഷിക്കൽ, പ്രയോഗിക്കൽ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക ലക്ഷ്യമിട്ട് സ്‌ഫോടക വസ്തു പ്രയോഗിക്കൽ, കുറ്റകരമായ നാശനഷ്ടങ്ങൾ സൃഷ്ടിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിട്ടുള്ളത്.

Read More

ഡബ്ലിൻ: ഇറാൻ- ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിൽ നിന്നും ഐറിഷ് പൗരന്മാരെ ഒഴിപ്പിച്ചു. 15 പേരെയാണ് ഇസ്രായേലിൽ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് തൊട്ട് പിന്നാലെയാണ് അയർലന്റിന്റെ പെട്ടെന്നുള്ള നീക്കം. ഓസ്ട്രിയൻ സർക്കാരിന്റെ സഹായത്തോടെയായിരുന്നു ഇവരെ മാറ്റിയത്. വരും ദിവസങ്ങളിൽ ഇവരെ സുരക്ഷിതമായി അയർലന്റിൽ എത്തിക്കും. സംഘർഷം കൂടുതൽ ശക്തമാകാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് ആളുകളെ മാറ്റിയത്.

Read More

ലിമെറിക്ക്: കോർക്ക്- ലിമെറിക്ക് അതിർത്തിയ്ക്ക് സമീപമുള്ള റോഡിൽ ഇരുചക്രവാഹന യാത്രികനെ മരിച്ച നിലയിൽ കണ്ടെത്തി. 50 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. വാഹനത്തിൽ പോകുന്നതിനിടെ അദ്ദേഹത്തെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിച്ചതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. 50 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Read More

ഡൗൺ: കൗണ്ടി ഡൗണിൽ വടിവാൾ ആക്രമണം. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഇവരുടെ ആക്രമണത്തിന് ഇരയായ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ന്യൂകാസിലെ ടിപ്പററി ലെയ്ൻ മേഖലയിലായിരുന്നു സംഭവം. ആക്രമണത്തിൽ ഇരയുടെ മുഖത്തും കൈകളിലും കാലുകളിലും പരിക്കേറ്റിട്ടുണ്ട്. കൊലപ്പെടുത്തുക ലക്ഷ്യമിട്ടായിരുന്നു ഇയാളെ ആക്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ 30 ഉം 60 ഉം വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായത്. കൊലക്കുറ്റമുൾപ്പെടെ ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ലിയോ മാർപ്പാപ്പയ്ക്ക് ജിഎഎ ജേഴ്‌സി സമ്മാനിച്ച് അയർലന്റിൽ നിന്നുള്ള സംഘം. സ്‌പോർട്‌സ് ജൂബിലിയോട് അനുബന്ധിച്ച് വത്തിക്കാനിൽ നടന്ന പൊതുസദസ്സിനിടെ ആയിരുന്നു ജേഴ്‌സി കൈമാറിയത്. ലിയോ മാർപ്പാപ്പ ജേഴ്‌സി സ്വീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അയർലന്റിൽ നിന്നുള്ള കാതറിൻ ഹാലിന, നിയാം റയാൻ എന്നിവരും ന്യൂയോർക്ക് സ്വദേശിനിയായ കാറ്റി മൊളോയും പ്രതികരിച്ചു. മൂന്ന് പേരും റോം ഹൈബർണിയ ഗാലിക് അത്ലറ്റിക് അസോസിയേഷന്റെ അംഗങ്ങളാണ്. വർഷങ്ങളായി ഇവർ റോമിലാണ് താമസം.

Read More

ബെൽഫാസ്റ്റ്: ഇസ്ലാമിക് സെന്റർ ആക്രമിച്ച സംഭവത്തിലെ പ്രതിയ്‌ക്കെതിരെ കർശന നടപടിയുമായി പോലീസ്. പ്രതിയ്‌ക്കെതിരെ തീവ്രവാദ നിയമത്തിലെ വകുപ്പുകൾ ചുമത്തി. ഈ നിയമപ്രകാരമാണ് 34 കാരനായ പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇയാൾ ഇസ്ലാമിക് സെന്ററിന് നേരെ ആക്രമണം നടത്തിയത്. രാത്രി 10 മണിയോടെയായിരുന്നു സംഭവം. പ്രാർത്ഥന പുരോഗമിക്കുന്നതിനിടെ ഇയാൾ സെന്ററിനുള്ളിലക്ക് സ്‌ഫോട വസ്തു എറിയുകയായിരുന്നു.

Read More