ഡബ്ലിൻ: സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രദേശവാസികൾ. രണ്ട് റെസിഡന്റ്സ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും. സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം പ്രദേശവാസികൾ കടുപ്പിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പാർനെൽ സ്ക്വയറിലെ ഗാർഡനിലാണ് ആദ്യ പ്രതിഷേധം. വൈകീട്ട് ആറരയ്ക്കാണ് രണ്ടാമത്തെ പ്രതിഷേധ പ്രകടനം നടക്കുക. സഗ്ഗാർട്ട് ഗ്രാമത്തിലാണ് രണ്ടാമത്തെ പ്രതിഷേധ പ്രകടനം നടക്കുക. അതേസമയം 148.2 മില്യൺ യൂറോ ചിലവിട്ടാണ് സർക്കാർ സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

