മയോ: കൗണ്ടി മയോയിൽ ആംബുലൻസ് കത്തിനശിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം നടത്തുന്നത്. ഇന്നലെയാണ് മയോയിലെ സാക്രഡ് ഹാർട്ട് ആശുപത്രിയ്ക്ക് മുൻപിൽവച്ച് ആംബുലൻസിന് തീപിടിച്ചത്.
സംഭവ സമയം ആംബുലൻസിൽ രോഗികളോ ഡ്രൈവറോ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. സംഭവ സമയം ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ ആയിരുന്നു ആംബുലൻസ്.
Discussion about this post

