ക്ലെയർ: ക്ലെയർ കൗണ്ടിയിൽ ട്രാക്ടർ ഇടിച്ച് ഒരു മരണം. 60 വയസ്സുകാരനാണ് മരിച്ചത്. ഇന്ന് രാവിലെ സിക്സ്മൈൽബ്രിഡ്ജിലെ കിൽമുറിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. 60 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എൽ7006 ൽ ആയിരുന്നു സംഭവം. ട്രാക്ടർ ഇടിച്ചതിന് പിന്നാലെ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികളോട് 065 684 8100 എന്ന നമ്പറിൽ എനിസ് ഗാർഡ സ്റ്റേഷനുമായോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
Discussion about this post

