ഡബ്ലിൻ: അയർലന്റിൽ ഡബ്ലിൻ സ്വദേശിയെ മർദ്ദിച്ച സംഭവത്തിൽ ഇന്ത്യക്കാരന് തടവ് ശിക്ഷ വിധിച്ച് കോടതി. ഡൊണഗലിലെ റെസ്റ്റോറന്റ് ഉടമയായ പ്രഭ്ജോത് സിംഗിനാണ് കോടതി ഒരു വർഷത്തേയ്ക്ക് ശിക്ഷ വിധിച്ചത്. 2022 മെയ് 7 ന് ആയിരുന്നു സംഭവം.
ഡബ്ലിൻ സ്വദേശിയും പകുതി പാകിസ്ഥാനിയുമായ ഷെയ്ൻ ഡാൾട്ടനാണ് പരിക്കേറ്റത്. ലെറ്റർകെന്നിയിലെ ടേസ്റ്റ് ഓഫ് ഇന്ത്യ റെസ്റ്റോറന്റിലാണ് സംഭവം ഉണ്ടായത്. ഇവിടെ എത്തിയ ഷെയ്ൻ ഉറുദുവിൽ തന്റെ പങ്കാളിയോട് സംസാരിക്കുന്നതിനിടെ മോശം വാക്കുകൾ ഉപയോഗിക്കുകയായിരുന്നു. ഇത് പ്രഭ്ജോത് സിംഗ് എതിർത്തു. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയായിരുന്നു. ഇതിനിടെയാണ് പ്രഭ്ജോത് ഷെയ്നിനെ മർദ്ദിച്ചത്.
Discussion about this post

