തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 11 സ്ഥാനാർത്ഥികളുടെ മൂന്നാം പട്ടിക ബിജെപി കേന്ദ്ര നേതൃത്വം പുറത്തിറക്കി. കരമന ജയൻ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മത്സരിക്കും. നടൻ വിവേക് ഗോപൻ അരുവിക്കരയിലും, പന്തളം പ്രതാപൻ അടൂരിലും, ടി എൻ സുരേഷ് കോവളത്തും, എസ് രാജശേഖരൻ നായർ നെയ്യാറ്റിൻകരയിലും, രവീന്ദ്രനാഥ് വാകത്താനം പുതുപ്പള്ളിയിലും, അജിമോൻ മാവേലിക്കരയിലും മത്സരിക്കുന്നു. നടൻ കൃഷ്ണകുമാറിന് ഇത്തവണ സീറ്റ് ലഭിച്ചിട്ടില്ല.
ചവറ: കെ ആർ രാജേഷ്
ചടയമംഗലം: ആർ എസ് അരുൺരാജ്
ചിറയിൻകീഴ്: ബി എസ് അനൂപ്
പീരുമേട്: വി രതീഷ്
മൂന്നാം ഘട്ടത്തിൽ തെക്കൻ കേരളത്തിലെ നിർണായക സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. സിനിമ, സീരിയൽ മേഖലയിൽ നിന്നുള്ള വിവേക് ഗോപന്റെ വരവ് അരുവിക്കരയിലെ മത്സരത്തിന് പുതിയൊരു മുഖം നൽകുമെന്ന് പാർട്ടി വിശ്വസിക്കുന്നു.

