ബെൽഫാസ്റ്റ്: വിരമിക്കൽ പ്രഖ്യാപിച്ച് ഐറിഷ് ബോക്സിംഗ് താരം മൈക്കൽ കോൺലാൻ. അമേരിക്കയുടെ കെവിൻ വാൽഷിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. ബെൽഫാസ്റ്റിലെ എസ്എസ്ഇ അരീനയിലെ മത്സരത്തിൽ ആയിരുന്നു പരാജയം ഏറ്റുവാങ്ങിയത്.
മത്സരത്തിന് ശേഷം മാധ്യമങ്ങളോട് ആയിരുന്നു 34 കാരനായ കോൺലാൻ ഇക്കാര്യം അറിയിച്ചത്. കിരീടത്തിനായുള്ള തന്റെ അവസാന ശ്രമം പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. തന്റെ സാമ്പത്തികഭാവി ഇപ്പോൾ സുരക്ഷിതമാണ്. ഇനി ഇപ്പോൾ കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം ആണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

