വാട്ടർഫോർഡ്: അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ നിന്നും കുട്ടികൾ വീണ സംഭവത്തിൽ അന്വേഷണവുമായി വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ. സംഭവം നടന്ന സ്ഥലത്ത് സാങ്കേതിക പരിശോധന നടത്തും. കഴിഞ്ഞ ദിവസമാണ് ഏഴും മൂന്നും വയസ്സുള്ള കുട്ടികൾ ബാൽക്കണിയിൽ നിന്നും വീണത്.
മൗണ്ട് സുയിർ മാനർ അപ്പാർട്ട്മെന്റിന്റെ സി ബ്ലോക്കിൽ ആയിരുന്നു സംഭവം. ബാൽക്കണി മറച്ചിരുന്ന ചില്ല് തകർന്ന് മൂന്ന് വയസ്സുള്ള ആൺകുട്ടി താഴേയ്ക്ക് വീഴുകയായിരുന്നു. ഇത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച ഏഴ് വയസ്സുള്ള പെൺകുട്ടിയും താഴേയ്ക്ക് വീണു. പരിക്കേറ്റ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

