ഡബ്ലിൻ: യൂറോപ്പിൽ അഞ്ചാംപനി ( മീസിൽ) വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഐറിഷ് പൗരന്മാർക്ക് മുന്നറിയിപ്പ്. അഞ്ച് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര പരമാവധി നിർത്തിവയ്ക്കണം എന്ന് ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) അറിയിച്ചു. യൂറോപ്പിന് പുറമേ അമേരിക്കയിലും കാനഡയിലും അഞ്ചാംപനി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഫ്രാൻസ്, സ്പെയിൻ, നെതർലന്റ്സ്, റൊമാനിയ, ബെൽജിയം എന്നീ രാജ്യങ്ങളിലാണ് അഞ്ചാംപനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടേയ്ക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം എന്ന് എച്ച്എസ്ഇ അറിയിച്ചു. വാക്സിനെടുക്കാത്ത കുട്ടികളുമായി ഇവിടേയ്ക്ക് യാത്ര ചെയ്യുന്നത് രോഗവ്യാപനം വേഗത്തിലാക്കും. രാജ്യത്ത് അഞ്ചാംപനി വ്യാപിക്കുന്നതിന് ഈ രാജ്യങ്ങളിലേക്കുള്ള യാത്ര കാരണമാകുമെന്നും എച്ച്എസ്ഇ അറിയിച്ചു. അഞ്ചാംപനി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഹെൽത്ത് പ്രൊട്ടക്ഷൻ സർവയലൻസ് സെന്റർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

