ഡബ്ലിൻ: രാജ്യത്ത് വർധിച്ചുവരുന്ന ഇന്ധനവിലയ്ക്ക് പരിഹാരം കാണാൻ അയർലൻഡ് സർക്കാർ. ഇതിന്റെ ഭാഗമായി ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറയ്ക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്.
ചൊവ്വാഴ്ചയോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ കഴിഞ്ഞ ഏതാനും നാളുകളായി നടക്കുന്നുണ്ടെന്നാണ് വിവരം. വിലക്കയറ്റത്തിന്റെ സമ്മർദ്ദം കുറയ്ക്കാൻ എക്സൈസ് തീരുവ കുറയ്ക്കലാണ് മുൻപ് സ്വീകരിച്ചിരുന്ന മാർഗ്ഗമെന്ന് സൈമൺ ഹാരിസ് പറഞ്ഞു.
Discussion about this post

