ന്യൂറി: ന്യൂറിയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് 50 കാരിയ്ക്ക് ദാരുണാന്ത്യം. കില്ലേവിയെ ബെയേർണ പാർക്ക് പ്രദേശത്ത് ആയിരുന്നു സംഭവം. തീപിടിത്തത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8.40 ഓടെയായിരുന്നു സംഭവം. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തുകയായിരുന്നു. തീ അണച്ചപ്പോഴേയ്ക്കും സ്ത്രീ മരിച്ചിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം ഇവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

