ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പാറക്കെട്ടിൽ നിന്നും വീണ് അപകടം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുണ്ടോറൻ വെസ്റ്റ് എൻഡിൽ ആയിരുന്നു അപകടം ഉണ്ടായത്.
ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സ്ഥലത്ത് ഉണ്ടായിരുന്ന വളണ്ടിയറാണ് വിവരം കോസ്റ്റ്ഗാർഡിനെയും അടിയന്തര സേവനങ്ങളെയും അറിയിച്ചത്. ഉടനെ ഇവരെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. തുടർന്ന് ഇയാളെ എയർലിഫ്റ്റ് ചെയ്തു. സ്ലിഗോ ജനറൽ ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Discussion about this post

