ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. 2 മില്യൺ യൂറോ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ബാലിഫെർമോട്ടിലെ വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.
ഇന്നലെയായിരുന്നു പരിശോധന. വ്യാപാരസ്ഥാപനത്തിന്റെ മറവിൽ ലഹരിവിൽപ്പന നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ്. പിടിച്ചെടുത്ത കഞ്ചാവ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Discussion about this post

