ടിപ്പററി: ടിപ്പററയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് ജയിൽശിക്ഷ വിധിച്ച് കോടതി. 89 കാരനും കെന്നഡിപാർക്ക് സ്വദേശിയുമായ സിഡ് ഗ്രീനിനെയാണ് കോടതി ശിക്ഷവിധിച്ചത്. 10 വർഷത്തെ തടവ് ശിക്ഷയാണ് ഇയാൾക്കെതിരെ വിധിച്ചിരിക്കുന്നത്.
1993 നും 1998നും ഇടയിൽ ആയിരുന്നു ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ 22 ബലാത്സംഗകുറ്റങ്ങളാണ് ചുമത്തിയത്. ഇതിന് പുറമേ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒരു കുറ്റവും ചുമത്തിയിട്ടുണ്ട്.
Discussion about this post

