കോർക്ക്: കോർക്ക് സിറ്റിയിൽ വയോധികരായ സ്ത്രീയെയും പുരുഷനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്ലൗണ്ടൗൺ ഗ്രാമത്തിലെ വീട്ടിൽ ആയിരുന്നു സംഭവം. മരിച്ചവർക്ക് 80 വയസ്സ് പ്രായമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് സ്ഥലത്ത് എത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വീട്ടിലെ ശാസ്ത്രീയ പരിശോധന പോലീസ് പൂർത്തിയാക്കിയിട്ടുണ്ട്. ഇരുവരുടെയും മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇതിൽ കൂടുതൽ വ്യക്തത വരുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
Discussion about this post

