ഡബ്ലിൻ: വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ഇന്ന്. ഡബ്ലിനിലെ ബ്ലാക്ക്റോക്ക് മാസ് സെന്ററിലാണ് തിരുനാൾ ആഘോഷം. ഇന്ന് വൈകീട്ട് ഏഴ് മണിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
പാട്ടുകുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച, സ്നേഹവിരുന്ന് എന്നിവ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും. തിരുക്കർമ്മങ്ങളിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി പള്ളി അധികൃതർ വ്യക്തമാക്കി.
Discussion about this post

