Author: sreejithakvijayan

വിക്ലോ: വിക്ലോ കൗണ്ടിയിലെ ബ്ലെസിംഗ്ടണിന് സമീപം ഉണ്ടായ വാഹനാപകടത്തിന്റെ വിശദാംശങ്ങൾക്കായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് അറിയാവുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ 60 കാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. എൻ81ൽ രാത്രി ഏകദേശം 11.30 ഓടെയാണ് അപകടം ഉണ്ടായത്. 11.15 നും 11.45 നും ഇടയിൽ ഇതുവഴി പോയ വാഹന യാത്രികർ ഡാഷ് ക്യാമുകൾ പരിശോധിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. കേസിനെ സഹായിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളും കൈവശമുള്ളവർ എത്രയും വേഗം ബാൾട്ടിങ്‌ലാസ് ഗാർഡ സ്റ്റേഷനുമായി 059 6482 610 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.

Read More

ഡബ്ലിൻ: യൂറോപ്യൻ രാജ്യങ്ങളിൽ ചൂട് വർദ്ധിക്കുന്നു. വരും ദിവസങ്ങളിൽ ഫ്രാൻസ് ഉൾപ്പെടെയുളള വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. താപനില 40 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കുറി വേനൽ ആരംഭിച്ചതിന് പിന്നാലെയുള്ള ആദ്യ ഉഷ്ണതരംഗമാണ് ഇത്. പാരിസ്, ബെൽജിയം, നെതർലന്റ്‌സ് എന്നിവിടങ്ങളിലാണ് താപനില പതിവിലധികം ഉയരുക. പാരിസിൽ താപനില 40 ഡിഗ്രിവരെ ഉയരാമെന്നാണ് പ്രവചനം. അതിനാൽ ഈഫൽ ടവർ സന്ദർശിക്കാൻ ടിക്കറ്റ് എടുക്കാത്തവർ യാത്ര മാറ്റിവയ്ക്കണം എന്നാണ് നിർദ്ദേശം. പോർച്ചുഗലിൽ വേനൽക്കാലത്ത് 33 ഡിഗ്രിവരെ താപനില ഉയരാറുണ്ട്. എന്നാൽ ഇക്കുറി താപനില 43 ഡിഗ്രിവരെ ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം കഠിനമായ ചൂടും ഉഷ്ണതരംഗവും കാട്ടുതീയെക്കുറിച്ചുള്ള ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലന്റിൽ ആദ്യ പ്രിയറി മാർക്കറ്റ് പൊതുജനങ്ങൾക്കായി തുറന്നു. ഡബ്ലിനിലെ താലയിലാണ് അയർലന്റിലെ ആദ്യ ഇൻഡോർ ഫുഡ് ആന്റ് ബിവറേജസ് മാർക്കറ്റ് ആയ പ്രിയറി പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ മാസം 25 നാണ് മാർക്കറ്റ് തുറന്നത് എന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ എന്റർപ്രൈസ് ആയ പാർട്ടാസ് ആണ് ഡബ്ലിനിൽ പ്രിയറി മാർക്കറ്റ് യാഥാർത്ഥ്യമാക്കിയത്. നാല് ദശലക്ഷം യൂറോയുടെ നിക്ഷേപം പുതിയ സംരംഭത്തിനായി കമ്പനി നടത്തിയിട്ടുണ്ട്. ഇതിൽ 3.6 ദശലക്ഷം യൂറോ ഇമിഗ്രേഷൻ വഴിയും ബാക്കിയുള്ള തുക പാർട്ടാസും സ്വരൂപിച്ചതാണ്. ആഴ്ചയിൽ എല്ലാദിവസവും മാർക്കറ്റ് തുറന്ന് പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. രാവിലെ 8 മണി മുതൽ കോഫി ഷോപ്പ് തുറന്ന് പ്രവർത്തിക്കും.

Read More

ഡബ്ലിൻ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സോഷ്യൽ ഹൗസിംഗ് പ്രൊജക്ടുകൾ ഇനി മുതൽ ഒറ്റഘട്ട അംഗീകാര പ്രക്രിയയിലേക്ക്. ഭവനമന്ത്രി ജെയിംസ് ബ്രൗൺ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ നാല് ഘട്ട അംഗീകാര പ്രക്രിയയായിരുന്നു സോഷ്യൽ ഹൗസിംഗ് പ്രൊജക്ടുകൾക്ക് ഉണ്ടായിരുന്നത്. പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഇനി മുതൽ എല്ലാ ഹൗസിംഗ് പ്രൊജക്ടുകൾക്കും നിർദ്ദിഷ്ട ഡിസൈൻ ലേ ഔട്ടുകളും സ്‌പെസിഫിക്കേഷനുകളും നിർബന്ധമാക്കും. നിലവിൽ 8 മില്യൺ യൂറോയിൽ താഴെ മൂല്യവും പരമാവധി 25 യൂണിറ്റുകളുമുള്ള ചെറിയ പ്രൊജക്ടുകൾക്ക് മാത്രമാണ് ഒറ്റ ഘട്ട പ്രക്രിയ സാധ്യമായിരുന്നത്. ഇതാണ് ഇപ്പോൾ എല്ലാ പദ്ധതികളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.

Read More

ഡബ്ലിൻ: ആസൂത്രണ ബോർഡിന്റെ പേര് മാറ്റാനുള്ള സർക്കാർ തീരുമാനം വിവാദത്തിൽ. തീരുമാനത്തിനെതിരെ സിൻ ഫെയ്ൻ പാർട്ടി രംഗത്ത് എത്തി. പുനർനാമകരണം ചെയ്യാനുള്ള തീരുമാനം അനാവശ്യമാണെന്ന് പാർട്ടി വക്താവ് ജോൺ ഒ ബ്രിയേൻ പറഞ്ഞു. ആസൂത്രണ ബോർഡിന്റെ പേര് ആസൂത്രണ കമ്മീഷൻ എന്നാക്കാനാണ് സർക്കാർ തീരുമാനം. പേര് മാറ്റത്തിനായി സർക്കാർ ഖജനാവിൽ നിന്ന് 77,000 യൂറോയോളം ചിലവാകും. ഇതേ തുടർന്നാണ് തീരുമാനത്തിനെതിരെ വിമർശനം ഉയർന്നത്. നേരത്തെ ആസൂത്രണ ബോർഡിനുള്ളിൽ നിരവധി പരിഷ്കരണങ്ങൾ സർക്കാർ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പേര് മാറ്റം.

Read More

കോർക്ക്: കോർക്കിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധിക ദമ്പതികളെ തിരിച്ചറിഞ്ഞു. മൈക്കൾ, ആൻ ഒ സള്ളിവൻ എന്നിവരാണ് മരിത്. ഇരുവർക്കും 80 വയസ്സ് ആണ് പ്രായം. കോർക്കിലെ ഗ്ലൗണ്ടൗണിലെ വീടിന്റെ ടെറസിന് സമീപം ആയിരുന്നു ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇരുവരുടെയും മരണ വിവരം പുറത്ത് അറിഞ്ഞത്. വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം കോർക്കിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

Read More

ആൻഡ്രിം: ആൻഡ്രിം കൗണ്ടിയിൽ വീടിനുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ബാലിമണിയിലെ മെയിൻ സ്ട്രീറ്റ് പ്രദേശത്ത് ആയിരുന്നു തീപിടിത്തം ഉണ്ടായത്. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികൾ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയർ എൻജിൻ എത്തി തീ അണച്ച് അദ്ദേഹത്തെ വേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അതിവേഗ നടപടി ആവശ്യപ്പെട്ട് ഐറിഷ് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). ഈ നില തുടർന്നാൽ സമ്മറിൽ ട്രോളികൾക്കും ക്ഷാമം നേരിടും. ചൊവ്വാഴ്ചവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ അയർലന്റിലാകമാനം 524 രോഗികളാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത് എന്നും ഐഎൻഎംഒ വ്യക്തമാക്കി. 524 രോഗികൾക്ക് ട്രോളികളിൽ ചികിത്സ നൽകേണ്ടിവരുന്നത് വളരെ ആശങ്കയുണ്ടാക്കുന്നത് ആണെന്ന് ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ ഷീഗ്ധ പറഞ്ഞു. ഇത് മറികടക്കാൻ കമ്യൂണിറ്റി സേവനങ്ങൾ ശക്തമാക്കിയേ മതിയാകൂ. അല്ലെങ്കിൽ വേനൽക്കാലത്ത് ട്രോളികൾക്കും കടുത്ത പ്രതിസന്ധി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം കിടക്കകളുടെ അഭാവത്തെ തുടർന്ന് 7,989 രോഗികൾക്കാണ് ട്രോളികൾ, ചെയറുകൾ എന്നിവയിൽ പരിചരണം നൽകിയത്.

Read More

ന്യൂറി: ന്യൂറി സിറ്റിസെന്ററിലെ കെട്ടിടത്തിൽ തീടിപിത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തി തീ അണച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. അതിനാൽ ആളപായമില്ല. കെട്ടിടത്തിന് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

ബെൽഫാസ്റ്റ്: സ്‌കോട്ട്‌ലന്റിൽ നിന്നും വടക്കൻ അയർലന്റിൽ നിന്നും ലഭിച്ച മൃതദേഹ ഭാഗങ്ങൾ ഒരാളുടേത് എന്ന് സൂചന. ഇതോടെ സ്‌കോട്ട്‌ലന്റ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ മാസം 10 ന് ആയിരുന്നു പ്രെസ്റ്റിക്വ് ബീച്ചിൽ നിന്നും ശരീര ഭാഗം ലഭിച്ചത്. സ്‌കോട്ട്‌ലന്റിന് പുറത്തുള്ള ആരോ ആണ് കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് സ്‌കോട്ട്‌ലന്റ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കോട്ട്‌ലന്റിന് പുറത്തുള്ള തിരോധാന കേസുകൾ കേന്ദ്രീകരിച്ചാകും അന്വേഷണം. ഇതേ മൃതദേഹത്തിന്റെ മറ്റൊരു ഭാഗം ഡൗൺ കൗണ്ടിയിലെ മില്ലിസ്ലെയിൽ നിന്നുമാണ് കണ്ടെടുത്തത്. മെയിൽ ആയിരുന്നു ഇവിടെ നിന്നും മൃതദേഹഭാഗം കണ്ടുകിട്ടിയത്.

Read More