ഡബ്ലിൻ: അയർലന്റിൽ ആദ്യ ജിഹാദി ആക്രമണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആശങ്ക. യൂറോപ്പിലാകമാനം തീവ്രവാദശക്തികൾ പടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. അധികം വൈകാതെ അയർലന്റിലും തീവ്രവാദശക്തികൾ പിടിമുറുക്കുമെന്നും പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്.
യൂറോപ്പ് നിലവിൽ പതിനായിരക്കണക്കിന് ജിഹാദി തീവ്രവാദശക്തികളുടെ വാസസ്ഥലമാണെന്നാണ് യൂറോപോൾ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യൂറോപ്പിനെ സംഘർഷഭരിതമാക്കുകയാണ് ഇത്തരം ശക്തികളുടെ ലക്ഷ്യം. ഓരോ ദിവസം യൂറോപ്പിനെ ലക്ഷ്യമിട്ട് തീവ്രവാദികൾ നുഴഞ്ഞുകയറുന്നുണ്ട്. ഇസ്രായേൽ – പലസ്തീൻ സംഘർഷം, ഇസ്രായേൽ- ഇറാൻ സംഘർഷം എന്നിവ മുതലെടുത്തും, സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങളിൽ ആകൃഷ്ടരായുമാണ് ഇവർ യൂറോപ്പിൽ താവളമുറപ്പിക്കുന്നതെന്നും യൂറോപോൾ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

