ഡബ്ലിൻ: അയർലന്റിൽ വീണ്ടും മഴ സജീവമാകുമെന്ന മുന്നറിയിപ്പ് നൽകി മെറ്റ് ഐറാൻ. ഈ വാരാന്ത്യത്തിൽ അയർലന്റിൽ മഴയും വെയിലും കലർന്ന അസ്ഥിര കാലാവസ്ഥ അനുഭവപ്പെടും. നാളെയോട് കൂടി ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നുണ്ട്.
ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞ വെയിലുളള കാലാവസ്ഥയാണ് പകൽ അനുഭവപ്പെടുക. ഉച്ചയ്ക്ക് ശേഷവും രാത്രിയും ചിലയിടങ്ങളിൽ മഴ ലഭിക്കാം. ബുധനാഴ്ചയോടെ മഴ കുറച്ച് കൂടി ശക്തിപ്രാപിക്കും. മഴയ്ക്കൊപ്പം ഇടിമിന്നൽ സാദ്ധ്യതയും ഉണ്ട്. വ്യാഴാഴ്ച മേഘാവൃതമായ കാലാവസ്ഥയോടെയാകും ദിവസം ആരംഭിക്കുക.
Discussion about this post

