ഡബ്ലിൻ: ഇന്ധനവിലയിൽ പ്രതിഷേധിക്കാൻ അയർലൻഡിലെ ലോറി ഉടമകൾ. വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ ഉടൻ തന്നെ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് ലോറി ഉടമകളുടെ മുന്നറിയിപ്പ്. ഇന്ധന വില വർധനവിനെ തുടർന്ന് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ ഉണ്ടായ ഇന്ധനവില വർധനവിന് അടിയന്തിരമായി സർക്കാർ പരിഹാരം കാണമെന്ന് ഐറിഷ് റോഡ് ഹോളേജ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഗതാഗതമന്ത്രി ദരാഗ് ഒബ്രിയാനുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തോട് ഇക്കാര്യം അസോസിയേഷൻ ആവശ്യപ്പെടും.
Discussion about this post

