ഡബ്ലിൻ: കൗൺസിലർ റേയ് മക്ആദം ഡബ്ലിനിലെ പുതിയ ലോർഡ് മേയർ. വെള്ളിയാഴ്ച സിറ്റി ഹാളിൽ നടന്ന ഡബ്ലിൻ സിറ്റി കൗൺസിലിന്റെ വാർഷിക യോഗത്തിലാണ് അദ്ദേഹത്തെ ലോർഡ് മേയറായി തിരഞ്ഞെടുത്തത്. ഡബ്ലിനിലെ 358ാമത് ലോർഡ് മേയറാണ് മക്ആദം.
കൗൺസിലർ എമ്മ ബ്ലെയിനിന്റെ പിൻഗാമിയായിട്ടാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2009 ൽ ആയിരുന്നു അദ്ദേഹം ഡബ്ലിൻ സിറ്റി കൗൺസിലിലെ അംഗമാകുന്നത്. 2009 ൽ നോർത്ത് ഇന്നർ സിറ്റിയെ പ്രതിനിധീകരിച്ചായിരുന്നു അദ്ദേഹം മത്സരിച്ചത്. ഇതിന് പിന്നാലെ 2014, 2019, 2024 എന്നീ വർഷങ്ങളിൽ ലോക്കൽ ഇലക്ഷനിലും മക്ആദം മത്സരിച്ചിരുന്നു.
Discussion about this post

