ഡൗൺ: കൗണ്ടി ഡൗണിൽ വാഹനമിടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചു. 36 കാരനായ ഫിലിപ്പ് മക്ലെലാൻഡ് ആണ് മരിച്ചത്. ന്യൂടൗണാർഡ്സിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
പോർട്ടഫെറി റോഡിൽവച്ചായിരുന്നു അപകടം ഉണ്ടായത്. ഫിലിപ്പ് സഞ്ചരിച്ച ഇരുചക്രവാഹനവുമായി മറ്റൊരു വാഹനം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ റോഡ് മണിക്കൂറുകളോളം അടച്ചിട്ടു. പരിശോധന പൂർത്തിയാക്കിയ ശേഷമാണ് റോഡ് തുറന്ന് നൽകിയത്.
Discussion about this post

