ഡബ്ലിൻ: അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ ജപ്പാൻ സന്ദർശനത്തിന് തുടക്കം. മീഹോൾ മാർട്ടിൻ ജപ്പാനിലെത്തി. ജപ്പാനുമായുള്ള വ്യാപാര- ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. നാല് ദിവസം മീഹോൾ മാർട്ടിൻ ജപ്പാനിൽ തുടരും.
ജപ്പാൻ പ്രധാനമന്ത്രിയുമായി സന്ദർശനവേളയിൽ മീഹോൾ മാർട്ടിൻ കൂടിക്കാഴ്ച നടത്തും. പ്രധാന നഗരങ്ങൾ അദ്ദേഹം സന്ദർശിക്കും. ടോക്യോ, ഒസാക്ക, ഹിരോഷിമ എന്നീ നഗരങ്ങളിലൂടെ അദ്ദേഹം പര്യടനം നടത്തും. ഏഷ്യ- പസഫിക് മേഖലയിലെ അയർലന്റിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ജപ്പാൻ. അതുകൊണ്ട് തന്നെ വ്യാപാരം കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് പ്രതിനിധികളുമായി മീഹോൾ മാർട്ടിൻ ചർച്ച നടത്തും. 2022 ൽ ആയിരുന്നു ഇതിന് മുൻപ് മീഹോൾ മാർട്ടിൻ ജപ്പാൻ സന്ദർശിച്ചത്.

