ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ പുതിയ ലേറ്റ് നൈറ്റ് വെൽഫെയർ സോൺ ഈ ആഴ്ച പ്രവർത്തനമാരംഭിക്കും. കാംഡൻ സ്ട്രീറ്റിലാണ് എല്ലാ വെളളിയാഴ്ചയും ശനിയാഴ്ചയും രാത്രി 10 മുതൽ പുലർച്ചെ മൂന്ന് വരെ സേവനം ലഭിക്കുക. ആറ് മുതൽ എട്ട് ആഴ്ചവരെ ഇവിടെ ഹെൽപ്പ് സോൺ പ്രവർത്തിക്കും. രാത്രി പുറത്തിറങ്ങുമ്പോൾ ആവശ്യമുള്ളവർക്ക് സഹായം നൽകുന്നതിനാണ് ലേറ്റ്- നൈറ്റ് വെൽഫെയർ സോൺ സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്.
ഡബ്ലിനെ സുരക്ഷിത നഗരമാക്കി മാറ്റിയെടുക്കുകയാണ് പുതിയ സംവിധാനത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ഒരു ഡോക്ടർ, വെൽഫെയർ ഓഫീസർ, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരാകും സേവനം ഉറപ്പുവരുത്തുക.
Discussion about this post

