Author: sreejithakvijayan

ഡബ്ലിൻ: ഹ്യൂമൻ ടിഷ്യൂ ആക്ട് നിലവിൽ വന്നതിന് പിന്നാലെ ഓപ്റ്റ് ഔട്ട് രജിസ്റ്ററിൽ പേര് രേഖപ്പെടുത്തുന്നത് മണിക്കൂറിൽ ശരാശരി 155 പേർ. നിയമം നിലവിൽ വന്ന് രണ്ട് ആഴ്ച പിന്നിട്ടതോടെ എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. നിയമം നിലവിൽ വന്ന് 10 ദിവസത്തിനുള്ളിൽ 40,000 പേർ ഓപ്റ്റ് ഔട്ട് രജിസ്റ്ററിൽ പേര് ചേർത്തു. പ്രായപൂർത്തിയായ എല്ലാ വ്യക്തികളെയും അവയദാതാക്കളായി കണക്കാക്കുന്ന നിയമമാണ് ഹ്യൂമൻ ടിഷ്യു ആക്ട് 2024. കഴിഞ്ഞ മാസം 17 മുതലാണ് അയർലന്റിൽ ഈ നിയമം നിലവിൽവന്നത്. അവയവദാനത്തിന് സമ്മതമില്ലാത്തവർക്ക് വേണ്ടിയാണ് ഇതോടൊപ്പം സർക്കാർ ഓപ്റ്റ് ഔട്ട് രജിസ്റ്റർ സംവിധാനവും കൊണ്ടുവന്നത്. ജൂൺ 17 മുതൽ ജൂൺ 27 ഉച്ചയ്ക്ക് 12 മണിവരെ 38,687 പേരാണ് ഓപ്റ്റ് ഔട്ട് രജിസ്റ്ററിൽ പേര് ചേർത്തത് എന്നാണ് എച്ച്എസ്ഇയുടെ ഔദ്യോഗിക കണക്ക്.

Read More

ഡബ്ലിൻ: കഴിഞ്ഞ വർഷം ഇരുപതിലധികം കമ്പനി ഡയറക്ടർമാരെ അയോഗ്യരാക്കി കമ്പനി ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയായ കോർപ്പറേറ്റ് എൻഫോഴ്‌സ്‌മെന്റ് അതോറ്റി. 98 ഡയറക്ടർമാർക്കെതിരെ മറ്റ് നടപടികൾ സ്വീകരിച്ചു. പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വർഷം 270 പരാതികളാണ് സിഇഎയ്ക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 22 കമ്പനി ഡയറക്ടർമാരെ പുറത്താക്കി. ഓഡിറ്റർമാർ, എക്‌സാമിനേഴ്‌സ്, ഉപദേശകർ എന്നിവരിൽ നിന്നും ഡയറക്ടർമാരെക്കുറിച്ചുള്ള 200 ഓളം റിപ്പോർട്ടുകളും ലഭിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ മോട്ടോർ ഇൻഷൂറൻസ് ക്ലെയിമുകൾ തീർപ്പാക്കുന്നതിന് ചിലവേറുന്നു. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ മോട്ടോർ ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കുന്നതിനുള്ള ചിലവിൽ 23ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ ബാങ്കിന്റെ നാഷണൽ ക്ലെയിംസ് ഇൻഫർമേഷൻ ഡാറ്റാബേസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ജനുവരിയ്ക്കും ജൂണിനും ഇടയിൽ 414 മില്യൺ യൂറോയുടെ ക്ലെയിമുകളാണ് തീർപ്പാക്കിയത്. വാഹനങ്ങളുടെ കേട്പാടുകൾ സംബന്ധിച്ച ക്ലെയിമുകളിൽ വലിയ വർദ്ധനവ് ഈ കാലയളവിൽ ഉണ്ടായി. 2023 ന്റെ രണ്ടാം പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 2024 ജനുവരി മുതൽ ജൂൺ വരെയുള്ള മോട്ടോർ ഇൻജ്വറി ക്ലെയിമുകളുടെ എണ്ണം 10% വർദ്ധിച്ചിട്ടുണ്ട്.

Read More

ഡൊണഗൽ: ഡൊണഗൽ കൗണ്ടിയിൽ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. കാർണ്ടോനാഗിലെ ഗ്ലെന്റോഗറിൽ ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കാറും വാനുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം ഉണ്ടായത്. കരോമോറിൽ ആർ240 ൽ വച്ചായിരുന്നു അപകടം. സംഭവത്തിൽ പെൺകുട്ടിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിൽ സഞ്ചരിച്ചവരാണ് ഇവർ. മൂന്ന് പേരുടെയും നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. അപകടത്തിന് പിന്നാലെ റോഡ് അടച്ചിട്ടു.

Read More

ഡബ്ലിൻ: വീണ്ടും ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് അമേരിക്കൻ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്. അയർലന്റിലും തൊഴിൽ നഷ്ടം ഉണ്ടാകും. 9,000 ജീവനക്കാരെയാണ് ആഗോള തലത്തിൽ കമ്പനി കുറയ്ക്കുന്നത്. ചിലവ് കുറയ്ക്കൽ നടപടിയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. അയർലന്റിൽ മൈക്രോസോഫ്റ്റിന് ഏകദേശം നാലായിരം ജീവനക്കാരുണ്ട്. ഇവരിൽ എത്ര പേർക്ക് തൊഴിൽ നഷ്ടം ഉണ്ടാകും എന്ന കാര്യത്തിൽ വ്യക്തതയില്ല. ജീവനക്കാരെ കുറയ്ക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം സർക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

ആൻഡ്രിം: ബാലിമെനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ കൗമാരക്കാരെ വീണ്ടും കോടതിയിൽ ഹാജരാക്കി. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് 14 വയസ്സ് പ്രായമുള്ള ഇരു പ്രതികളെയും കോടതിയിൽ ഹാജരാക്കിയത്. ഇവരെ ഈ മാസം 16 വരെ വീണ്ടും കോടതി കസ്റ്റഡിയിൽ വിട്ടു. നിലവിൽ ജുവനൈൽ ജസ്റ്റിസ് സെന്ററിലാണ് രണ്ട് പേരും ഉള്ളത്. രാവിലെയോടെയായിരുന്നു ഇവരെ കോടതിയിൽ ഹാജരാക്കിയത്. കോടതി മുൻപാകെ ഇരുവരും സംസാരിക്കുകയും ചെയ്തു. ഇരു പ്രതികളും റൊമാനിയൻ പൗരത്വമുളളവരാണെന്നാണ് സൂചന. കഴിഞ്ഞ മാസമായിരുന്നു പെൺകുട്ടിയെ ഇരുവരും ചേർന്ന് ഉപദ്രവിച്ചത്. ഇതേ തുടർന്ന് ഉണ്ടായ പ്രതിഷേധം പിന്നീട് വലിയ കുടിയേറ്റ വിരുദ്ധ കലാപത്തിന് വഴിമാറുകയായിരുന്നു.

Read More

ഡബ്ലിൻ: അയർലന്റിൽ സൺ ബെഡ് ഉപയോഗം നിരോധിച്ചേക്കും. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. അധികം വൈകാതെ തന്നെ സൺ ബെഡ് ഉപയോഗം നിരോധിക്കുന്നതിന് വേണ്ടിയുള്ള നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അയർലന്റിൽ ക്യാൻസർ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി ഐറിഷ് ക്യാൻസർ സൊസൈറ്റി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൺ ബെഡുകൾ നിരോധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ജപ്പാനിൽവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൺ ബെഡുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിന് വേണ്ടി നിയമം കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ ഇതിനെ അനുകൂലിക്കുന്നു. നിയമം കൊണ്ടുവരാൻ വളരെ എളുപ്പത്തിൽ കഴിയുമെന്നാണ് കരുതുന്നത്. പ്രതിരോധത്തിനായി നിയമങ്ങൾ കൊണ്ടുവരിക അല്ലെങ്കിലും എളുപ്പമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Read More

ദ്രോഗഡ: അയർലന്റിലെ ദ്രോഗഡ നിവാസികൾക്ക് നവ്യാനുഭവമായി പൂരം. ദ്രോഗഡ മലയാളി അസോസിയേഷനും റോയൽ ക്ലബ്ബ് ദ്രാഗഡയും സംയുക്തമായാണ് കേരളത്തിന്റെ മാത്രം ആഘോഷമായ പൂരം സംഘടിപ്പിച്ചത്. ചെണ്ട വിദ്വാൻ പൂഞ്ഞാർ രധാകൃഷ്ണന്റെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാരാണ് പൂരത്തിന് മേളക്കൊഴുപ്പ് പകരാൻ അണിനിരന്നത്. പൂരത്തോട് അനുബന്ധിച്ച് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയുടെ ഗാനസന്ധ്യയും നടന്നിരുന്നു.

Read More

ഡബ്ലിൻ: വടക്കൻ ഡബ്ലിനിൽ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. ഈസ്റ്റ് വാൾ റോഡിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 30 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവ് അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. മേറ്റർ മിസെറിക്കോർഡിയ ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: നഴ്‌സിംഗ് ഹോമുകളിലേക്കുള്ള അഡ്മിഷൻ നിർത്തിവച്ച് പ്രമുഖ നഴ്‌സിംഗ് ഹോം ഗ്രൂപ്പായ എമീസ് അയർലന്റ്. ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ട് കെയർ സെന്ററുകളിൽ ചട്ടലംഘനം നടന്നതായുള്ള വിവരം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 25 നഴ്‌സിംഗ് ഹോമുകളിലേക്കുമുള്ള അഡ്മിഷനുകളാണ് താത്കാലികമായി നിർത്തിവച്ചത്. ഹിഖ്വയുടെ ഇടക്കാല റിപ്പോർട്ടിലാണ് നഴ്‌സിംഗ് ഹോമുകൾ അഡ്മിഷൻ നടപടികൾ നിർത്തിവച്ചതായി വിശദമാക്കിയിരിക്കുന്നത്. നഴ്‌സിംഗ് ഹോമുകളുടെ പ്രവർത്തനം സംബന്ധിച്ച മറ്റ് വിശദാംശങ്ങളും റിപ്പോർട്ടിൽ ഉണ്ട്. കഴിഞ്ഞ മാസമാണ് നഴ്‌സിംഗ് ഹോമുകളുടെ പ്രവർത്തനം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നഴ്സിംഗ് ഹോമുകളിൽ അന്തേവാസികൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തൽ.

Read More