ഡൊണഗൽ: ഡൊണഗൽ കൗണ്ടിയിൽ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. കാർണ്ടോനാഗിലെ ഗ്ലെന്റോഗറിൽ ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.
കാറും വാനുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം ഉണ്ടായത്. കരോമോറിൽ ആർ240 ൽ വച്ചായിരുന്നു അപകടം. സംഭവത്തിൽ പെൺകുട്ടിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിൽ സഞ്ചരിച്ചവരാണ് ഇവർ. മൂന്ന് പേരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. അപകടത്തിന് പിന്നാലെ റോഡ് അടച്ചിട്ടു.
Discussion about this post

