ദ്രോഗഡ: അയർലന്റിലെ ദ്രോഗഡ നിവാസികൾക്ക് നവ്യാനുഭവമായി പൂരം. ദ്രോഗഡ മലയാളി അസോസിയേഷനും റോയൽ ക്ലബ്ബ് ദ്രാഗഡയും സംയുക്തമായാണ് കേരളത്തിന്റെ മാത്രം ആഘോഷമായ പൂരം സംഘടിപ്പിച്ചത്. ചെണ്ട വിദ്വാൻ പൂഞ്ഞാർ രധാകൃഷ്ണന്റെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാരാണ് പൂരത്തിന് മേളക്കൊഴുപ്പ് പകരാൻ അണിനിരന്നത്.
പൂരത്തോട് അനുബന്ധിച്ച് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയുടെ ഗാനസന്ധ്യയും നടന്നിരുന്നു.
Discussion about this post

