ഡബ്ലിൻ: അയർലന്റിൽ സൺ ബെഡ് ഉപയോഗം നിരോധിച്ചേക്കും. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. അധികം വൈകാതെ തന്നെ സൺ ബെഡ് ഉപയോഗം നിരോധിക്കുന്നതിന് വേണ്ടിയുള്ള നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അയർലന്റിൽ ക്യാൻസർ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി ഐറിഷ് ക്യാൻസർ സൊസൈറ്റി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൺ ബെഡുകൾ നിരോധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ജപ്പാനിൽവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സൺ ബെഡുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിന് വേണ്ടി നിയമം കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ ഇതിനെ അനുകൂലിക്കുന്നു. നിയമം കൊണ്ടുവരാൻ വളരെ എളുപ്പത്തിൽ കഴിയുമെന്നാണ് കരുതുന്നത്. പ്രതിരോധത്തിനായി നിയമങ്ങൾ കൊണ്ടുവരിക അല്ലെങ്കിലും എളുപ്പമാണെന്നും അദ്ദേഹം പ്രതികരിച്ചു.

