ഡബ്ലിൻ: നഴ്സിംഗ് ഹോമുകളിലേക്കുള്ള അഡ്മിഷൻ നിർത്തിവച്ച് പ്രമുഖ നഴ്സിംഗ് ഹോം ഗ്രൂപ്പായ എമീസ് അയർലന്റ്. ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ട് കെയർ സെന്ററുകളിൽ ചട്ടലംഘനം നടന്നതായുള്ള വിവരം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 25 നഴ്സിംഗ് ഹോമുകളിലേക്കുമുള്ള അഡ്മിഷനുകളാണ് താത്കാലികമായി നിർത്തിവച്ചത്.
ഹിഖ്വയുടെ ഇടക്കാല റിപ്പോർട്ടിലാണ് നഴ്സിംഗ് ഹോമുകൾ അഡ്മിഷൻ നടപടികൾ നിർത്തിവച്ചതായി വിശദമാക്കിയിരിക്കുന്നത്. നഴ്സിംഗ് ഹോമുകളുടെ പ്രവർത്തനം സംബന്ധിച്ച മറ്റ് വിശദാംശങ്ങളും റിപ്പോർട്ടിൽ ഉണ്ട്.
കഴിഞ്ഞ മാസമാണ് നഴ്സിംഗ് ഹോമുകളുടെ പ്രവർത്തനം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നഴ്സിംഗ് ഹോമുകളിൽ അന്തേവാസികൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തൽ.

