ഡബ്ലിൻ: അയർലന്റിൽ മോട്ടോർ ഇൻഷൂറൻസ് ക്ലെയിമുകൾ തീർപ്പാക്കുന്നതിന് ചിലവേറുന്നു. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ മോട്ടോർ ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കുന്നതിനുള്ള ചിലവിൽ 23ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ ബാങ്കിന്റെ നാഷണൽ ക്ലെയിംസ് ഇൻഫർമേഷൻ ഡാറ്റാബേസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം ജനുവരിയ്ക്കും ജൂണിനും ഇടയിൽ 414 മില്യൺ യൂറോയുടെ ക്ലെയിമുകളാണ് തീർപ്പാക്കിയത്. വാഹനങ്ങളുടെ കേട്പാടുകൾ സംബന്ധിച്ച ക്ലെയിമുകളിൽ വലിയ വർദ്ധനവ് ഈ കാലയളവിൽ ഉണ്ടായി. 2023 ന്റെ രണ്ടാം പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 2024 ജനുവരി മുതൽ ജൂൺ വരെയുള്ള മോട്ടോർ ഇൻജ്വറി ക്ലെയിമുകളുടെ എണ്ണം 10% വർദ്ധിച്ചിട്ടുണ്ട്.
Discussion about this post

