ഡബ്ലിൻ: വീണ്ടും ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് അമേരിക്കൻ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്. അയർലന്റിലും തൊഴിൽ നഷ്ടം ഉണ്ടാകും. 9,000 ജീവനക്കാരെയാണ് ആഗോള തലത്തിൽ കമ്പനി കുറയ്ക്കുന്നത്.
ചിലവ് കുറയ്ക്കൽ നടപടിയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. അയർലന്റിൽ മൈക്രോസോഫ്റ്റിന് ഏകദേശം നാലായിരം ജീവനക്കാരുണ്ട്. ഇവരിൽ എത്ര പേർക്ക് തൊഴിൽ നഷ്ടം ഉണ്ടാകും എന്ന കാര്യത്തിൽ വ്യക്തതയില്ല. ജീവനക്കാരെ കുറയ്ക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം സർക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post

