ആൻഡ്രിം: ബാലിമെനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ കൗമാരക്കാരെ വീണ്ടും കോടതിയിൽ ഹാജരാക്കി. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് 14 വയസ്സ് പ്രായമുള്ള ഇരു പ്രതികളെയും കോടതിയിൽ ഹാജരാക്കിയത്. ഇവരെ ഈ മാസം 16 വരെ വീണ്ടും കോടതി കസ്റ്റഡിയിൽ വിട്ടു.
നിലവിൽ ജുവനൈൽ ജസ്റ്റിസ് സെന്ററിലാണ് രണ്ട് പേരും ഉള്ളത്. രാവിലെയോടെയായിരുന്നു ഇവരെ കോടതിയിൽ ഹാജരാക്കിയത്. കോടതി മുൻപാകെ ഇരുവരും സംസാരിക്കുകയും ചെയ്തു. ഇരു പ്രതികളും റൊമാനിയൻ പൗരത്വമുളളവരാണെന്നാണ് സൂചന.
കഴിഞ്ഞ മാസമായിരുന്നു പെൺകുട്ടിയെ ഇരുവരും ചേർന്ന് ഉപദ്രവിച്ചത്. ഇതേ തുടർന്ന് ഉണ്ടായ പ്രതിഷേധം പിന്നീട് വലിയ കുടിയേറ്റ വിരുദ്ധ കലാപത്തിന് വഴിമാറുകയായിരുന്നു.
Discussion about this post

