ഡബ്ലിൻ: കഴിഞ്ഞ വർഷം ഇരുപതിലധികം കമ്പനി ഡയറക്ടർമാരെ അയോഗ്യരാക്കി കമ്പനി ലോ എൻഫോഴ്സ്മെന്റ് ഏജൻസിയായ കോർപ്പറേറ്റ് എൻഫോഴ്സ്മെന്റ് അതോറ്റി. 98 ഡയറക്ടർമാർക്കെതിരെ മറ്റ് നടപടികൾ സ്വീകരിച്ചു. പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ വർഷം 270 പരാതികളാണ് സിഇഎയ്ക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 22 കമ്പനി ഡയറക്ടർമാരെ പുറത്താക്കി. ഓഡിറ്റർമാർ, എക്സാമിനേഴ്സ്, ഉപദേശകർ എന്നിവരിൽ നിന്നും ഡയറക്ടർമാരെക്കുറിച്ചുള്ള 200 ഓളം റിപ്പോർട്ടുകളും ലഭിച്ചു.
Discussion about this post

