- ബെസ്ബറോയിലെ അപ്പാർട്ട്മെന്റ് നിർമ്മാണം; പ്രതിഷേധം
- കുമ്മനം രാജശേഖരൻ ആറന്മുളയിൽ ; റോബിൻ കുണ്ടറയിൽ ; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി
- ലിമെറിക്കിൽ വീണ്ടും ആക്രമണം; 20 കാരന് പരിക്ക്
- കുഞ്ഞൂഞ്ഞേ …. ഏത് പാതിരാത്രിയും പുതുപ്പള്ളിക്കാർ നീട്ടി വിളിയ്ക്കും , പാറിപ്പറന്ന മുടിയുമായി ഇറങ്ങി വരും നായകൻ
- ധര്മ്മടം മണ്ഡലത്തിൽ നാമനിര്ദേശ പത്രിക സമര്പ്പിച്ച് പിണറായി വിജയൻ
- ലൈസൻസും ഇൻഷൂറൻസുമില്ല; എം7 ലൂടെ കാറോടിച്ച 15 കാരനെ പിടികൂടി പോലീസ്
- പുരോഗതിയ്ക്ക് നിലവിലെ സാമ്പത്തിക മാതൃക പോര; നിർണായകമായി പഠനം
- ഇന്ധന വിലയിൽ സർക്കാർ ഇടപെടുമോ?; തീരുമാനം അടുത്ത ആഴ്ച
Author: sreejithakvijayan
ഡബ്ലിൻ: മാനേജർ അപമാനിച്ച ജീവനക്കാരന് നഷ്ടപരിഹാരം നൽകാൻ സർക്കിൾ കെയോട് ഉത്തരവിട്ട് ഡബ്ല്യുആർസി ( വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ). ആയിരം യൂറോയാണ് നഷ്ടപരിഹാരമായി വിധിച്ചത്. ‘ ബി എ മാൻ’ എന്ന് പരാമർശം നടത്തിക്കൊണ്ടായിരുന്നു മാനേജർ ജീവനക്കാരനെ അപമാനിച്ചത്. മാനേജരായ ജൂലിറ്റ ഹൊവേയ്‌ക്കെതിരെയാണ് പരാതി ഉയർന്നത്. താലയിലുള്ള ഔട്ട്‌ലെറ്റിലെ ടോയ്‌ലെറ്റ് ഭവനരഹിതനായ ഒരാൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ ആണ് ജീവനക്കാരനായ സിദ്ധാർത്ഥ് തിരുനാവുക്കരശിനെ മാനേജർ അപമാനിച്ചത്. ടോയ്‌ലന്റിലെ വിസർജ്യം വൃത്തിയാക്കാൻ വാതിൽ തുറന്ന് പിടിക്കാൻ ജൂലിറ്റ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെയാണ് ബി എ മാൻ എന്ന പ്രയോഗം സിദ്ധാർത്ഥിന് നേരെ ജൂലിറ്റ നടത്തിയത്.
ഡബ്ലിൻ: നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം യാഥാർത്ഥ്യമാക്കുന്നതിനുള്ള നീക്കങ്ങൾ ദ്രുദഗതിയിലാക്കി സ്‌പോർട് അയർലന്റ്. ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നിർമ്മാണത്തിനായി ടെന്റർ ക്ഷണിച്ചു. 2030 ഐസിസി മെൻസ് ടി ട്വന്റി വേൾഡ് കപ്പിന് മുന്നോടിയായി സ്‌റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്ന് രാവിലെയാണ് ടെന്റർ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് സ്‌പോർട് അയർലന്റ് പുറത്തുവിട്ടത്. 35 മില്യൺ യൂറോ ആണ് പദ്ധതിയ്ക്കായി ചിലവിടുന്നത്. അനുയോജ്യമായ കോൺട്രാക്ടറെ ലഭിച്ചാൽ സ്‌റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 4240 പെർമന്റ് സീറ്റുകളോടെയാണ് സ്‌റ്റേഡിയം നിർമ്മിക്കുന്നത്.
ഡബ്ലിൻ: കോളേജ് വിദ്യാർത്ഥികളുടെ ഫീസുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി ധനമന്ത്രി പാസ്ചൽ ഡോണോഹോ. ഫീസ് സംബന്ധിച്ച് ഇതുവരെ സർക്കാർ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫീസ് വർദ്ധിപ്പിക്കുമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പരാമർശം വൻ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായതോടെയാണ് വിഷയത്തിൽ കൂടുതൽ വ്യക്തതവരുത്തി ധനമന്ത്രി രംഗത്ത് എത്തിയത്. കോളേജ് ഫീസ് സംബന്ധിച്ച് എല്ലാ വർഷവും ബജറ്റിൽ എന്തെങ്കിലും ഒരു തീരമാനം കൈക്കൊള്ളുക പതിവാണ്. നിലവിൽ 2000 യൂറോ ആണ് ഫീസ്. മുൻപ് ഇത് 3000 യൂറോ ആയിരുന്നു. എന്നാൽ 2000 യൂറോയിൽ തുടരണോ, വർദ്ധിപ്പിക്കണോ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് കാലാവധി കുറയ്ക്കുന്നതിൽ നിർണായ നേട്ടം സ്വന്തമാക്കി റോഡ് സേഫ്റ്റി അതോറിറ്റി ( ആർഎസ്എ). കഠിനമായ പരിശ്രമങ്ങളുടെ ഫലമായി കാത്തിരിപ്പ് സമയം കുറയ്ക്കാൻ ആർഎസ്എയ്ക്ക് കഴിഞ്ഞു. ഈ ആഴ്ചയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ടെസ്റ്റിനായുള്ള ദേശീയ ശരാശരി കാത്തിരിപ്പ് സമയം 16.3 ആഴ്ചയായി കുറഞ്ഞിട്ടുണ്ട്. പരിശ്രമങ്ങൾ ഫലം കണ്ടതോടെ ഇതേ രീതിയിൽ തുടരാനാണ് ആർഎസ്എയുടെ തീരുമാനം. 2025 സെപ്തംബറാകുമ്പോഴേയ്ക്കും ശരാശരി കാത്തിരിപ്പ് സമയം 10 ആഴ്ചയാക്കി കുറയ്ക്കാനാണ് ആർഎസ്എ ലക്ഷ്യമിടുന്നത്. നേരത്തെ ഡ്രെെംവിഗ് കാത്തിരിപ്പ് സമയം എന്നത് ആറ് മാസംവരെ ആയിരുന്നു.
ഡബ്ലിൻ: അയർലന്റിൽ ഇന്ന് മുതൽ ആളുകൾക്ക് ടെക്സ്റ്റ് മെസേജുകൾക്കൊപ്പം തട്ടിപ്പ് സംബന്ധിച്ച മുന്നറിയിപ്പും ലഭിക്കും. ഇന്ന് മുതൽ കമ്മീഷൻ ഫോർ കമ്യൂണിക്കേഷൻസ് റെഗുലേഷന്റെ രജിസ്ട്രി സംവിധാനത്തിൽ ചേർക്കാത്ത ഐഡികളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾക്കൊപ്പമായിരിക്കും തട്ടിപ്പ് സംശയിക്കുന്ന സന്ദേശവും ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതിൽ നിന്നും ഒഴിവാക്കണമെങ്കിൽ എത്രയും വേഗം കമ്പനികൾ തങ്ങളുടെ ഐഡികൾ രജിസ്ട്രി സംവിധാനത്തിൽ ചേർക്കണം. എസ്എംഎസ് വഴിയുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ സംവിധാനത്തിന് കമ്മ്യൂണിക്കേഷൻ റെഗുലേഷൻ തുടക്കം കുറിച്ചിരിക്കുന്നത്. ഇതുവരെ 8000 ഐഡികൾ പുതിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയല്ലാത്ത ഐഡികളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾ ലൈക്ക്‌ലി സ്‌കാം എന്ന ലേബലോടെയാകും കാണാൻ സാധിക്കുക. ഒക്ടോബർ മുതൽ ഇവ നേരിട്ട് ബ്ലോക്ക് ചെയ്യപ്പെടും.
ഡബ്ലിൻ: ഡബ്ലിനിലെ കപ്പൂച്ചിൻ ഡേ സെന്റർ സ്ഥാപകൻ ബ്രദർ കെവിൻ ക്രോളി അന്തരിച്ചു. 90 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. കപ്പൂച്ചിൻ ഫ്രാൻസിസ്‌കൻസിന്റെ വെബ്‌സൈറ്റ് വഴിയാണ് ബ്രദർ കെവിന്റെ വിയോഗ വിവരം പുറത്തുവിട്ടത്. കോർക്കിലെ മൗണ്ട് ഡെസേർട്ട് നഴ്‌സിംഗ് ഹോമിലായിരുന്നു അദ്ദേഹത്തിന്റെ അവസാന നാളുകൾ. പ്രസിഡന്റ് മാർട്ടിൻ ഡി ഹിഗ്ഗിൻസ്, പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ എന്നിവരും വിവിധ രാഷ്ട്രീയ നേതാക്കളും ബ്രദർ കെവിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി.
ഡബ്ലിൻ: അയർലന്റിലെ കോളേജ് വിദ്യാർത്ഥികളുടെ ഫീസ് വർദ്ധനയെ ചൊല്ലിയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പരാമർശത്തിൽ വിവാദം. പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷവിമർശനവുമായി രംഗത്ത് എത്തി. തേർഡ് ലെവൽ വിദ്യാർത്ഥികളുടെ ഫീസ് 1000 യൂറോ കൂട്ടുമെന്നായിരുന്നു മന്ത്രി ജെയിംസ് ലോലെസിന്റെ പരാമർശം. ഞായറാഴ്ച ആയിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ വർഷം ജീവിത പായ്‌ക്കേജ് ഉള്ളതിനാലാണ് കോൺട്രിബ്യൂഷൻ ഫീസ് 2000 യൂറോ ആക്കി കുറച്ചത് എന്നും, ഇക്കുറി പ്രത്യേക പാക്കേജുകൾ ഇല്ലാത്തതിനാൽ പഴയ നിരക്കായ 3000 യൂറോ തന്നെ ഈടാക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ സർക്കാരിന്റെ വാഗ്ദാനങ്ങളുടെ ലംഘനമാണ് പഴയ ഫീസ് തിരികെ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതോടെ വെട്ടിലായിരിക്കുകയാണ് സർക്കാർ.
ഡബ്ലിൻ: അയർലന്റിൽ വീണ്ടും താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ. അടുത്ത വാരം പൊതുവെ ചൂടുള്ള കാലാവസ്ഥയാകും രാജ്യത്ത് അനുഭവപ്പെടുക. ഈ വാരാന്ത്യം കഴിയുമ്പോഴേയ്ക്കും മഴയുടെ സ്വാധീനം കുറയുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. അടുത്ത വാരം പകുതിയോടെയാകും രാജ്യത്ത് കഠിനമായ ചൂട് അനുഭവപ്പെട്ട് തുടങ്ങുക. പകൽ സമയങ്ങളിൽ നല്ല തെളിഞ്ഞതും വരണ്ടതുമായ കാലാവസ്ഥ അനുഭവപ്പെടും. രാജ്യത്തിന്റെ തെക്ക്, കിഴക്ക് മേഖലകളിൽ നേരിയ ചാറ്റൽ മഴ ലഭിച്ചേക്കാം. അടുത്ത വാരം ആദ്യത്തോടെ ഉയർന്ന മർദ്ദം അയർലന്റിന് മുകളിലായി രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായി ശരാശരിയ്ക്കും മുകളിലായിരിക്കും താപനില രേഖപ്പെടുത്തുക.
ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കടയിൽ കവർച്ച നടത്തി ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. സാൻഡിഫോർഡിൽ ആയിരുന്നു സംഭവം. തിങ്കളാഴ്ചയാണ് ഇയാൾ നഗരത്തിലെ കടയിൽ നിന്നും പണം മോഷ്ടിച്ചത് രാത്രി 8.45 ഓടെ ആയിരുന്നു സംഭവം. കടയിലേക്ക് ആയുധവുമായി എത്തി പ്രതി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഉടൻ തന്നെ ഇയാൾ ഇവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ചൊവ്വാഴ്ച വൈകീട്ടോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും കത്തിയും പണവും കണ്ടെടുത്തു.
ഡബ്ലിൻ: ചരിത്രത്തിലെ തന്നെ ചൂടേറിയ ദിനങ്ങൾ പിന്നിട്ട് അയർലന്റ്. ഏറ്റവും ചൂടേറിയ നാലാമത്തെ ജൂൺ മാസമായിരുന്നു കഴിഞ്ഞ മാസമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. 29.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കഴിഞ്ഞ മാസം രാജ്യത്ത് അനുഭവപ്പെട്ട കൂടിയ താപനില. ജൂൺ 20 ആയിരുന്നു ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനം. ഈ ദിനത്തിൽ റോസ്‌കോമണിൽ ആയിരുന്നു താപനില റെക്കോർഡ് ഭേദിച്ചത്. അയർലന്റിന് പുറമേ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും സമാന സാഹചര്യം ആയിരുന്നു. അതേസമയം ജൂണിലെ ശരാശരി താപനില എന്നത് 15.10 ഡിഗ്രി സെൽഷ്യസ് ആണ്. അയർലന്റിന്റെ ചരിത്രത്തിൽ ഏറ്റവും ചൂടേറിയ ജൂൺ 2023 ൽ ആയിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
