Author: sreejithakvijayan

ദ്രോഗഡ: അയർലന്റിലെ ദ്രോഗഡ നിവാസികൾക്ക് നവ്യാനുഭവമായി പൂരം. ദ്രോഗഡ മലയാളി അസോസിയേഷനും റോയൽ ക്ലബ്ബ് ദ്രാഗഡയും സംയുക്തമായാണ് കേരളത്തിന്റെ മാത്രം ആഘോഷമായ പൂരം സംഘടിപ്പിച്ചത്. ചെണ്ട വിദ്വാൻ പൂഞ്ഞാർ രധാകൃഷ്ണന്റെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാരാണ് പൂരത്തിന് മേളക്കൊഴുപ്പ് പകരാൻ അണിനിരന്നത്. പൂരത്തോട് അനുബന്ധിച്ച് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയുടെ ഗാനസന്ധ്യയും നടന്നിരുന്നു.

Read More

ഡബ്ലിൻ: വടക്കൻ ഡബ്ലിനിൽ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. ഈസ്റ്റ് വാൾ റോഡിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 30 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവ് അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. മേറ്റർ മിസെറിക്കോർഡിയ ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: നഴ്‌സിംഗ് ഹോമുകളിലേക്കുള്ള അഡ്മിഷൻ നിർത്തിവച്ച് പ്രമുഖ നഴ്‌സിംഗ് ഹോം ഗ്രൂപ്പായ എമീസ് അയർലന്റ്. ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ട് കെയർ സെന്ററുകളിൽ ചട്ടലംഘനം നടന്നതായുള്ള വിവരം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 25 നഴ്‌സിംഗ് ഹോമുകളിലേക്കുമുള്ള അഡ്മിഷനുകളാണ് താത്കാലികമായി നിർത്തിവച്ചത്. ഹിഖ്വയുടെ ഇടക്കാല റിപ്പോർട്ടിലാണ് നഴ്‌സിംഗ് ഹോമുകൾ അഡ്മിഷൻ നടപടികൾ നിർത്തിവച്ചതായി വിശദമാക്കിയിരിക്കുന്നത്. നഴ്‌സിംഗ് ഹോമുകളുടെ പ്രവർത്തനം സംബന്ധിച്ച മറ്റ് വിശദാംശങ്ങളും റിപ്പോർട്ടിൽ ഉണ്ട്. കഴിഞ്ഞ മാസമാണ് നഴ്‌സിംഗ് ഹോമുകളുടെ പ്രവർത്തനം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നഴ്സിംഗ് ഹോമുകളിൽ അന്തേവാസികൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തൽ.

Read More

ഡബ്ലിൻ: ജൂൺ മാസത്തിൽ യാത്രികരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി റയാൻഎയർ. കഴിഞ്ഞ വർഷം ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി യാത്രികരുടെ എണ്ണത്തിൽ മൂന്ന് ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. വിമാന കമ്പനിയെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്. കഴിഞ്ഞ വർഷം ജൂണിൽ 19.3 മില്യൺ ആളുകൾ ആയിരുന്നു യാത്രയ്ക്കായി റയാൻഎയർ തിരഞ്ഞെടുത്തത്. ഈ വർഷം ഇത് 19.9 മില്യൺ ആയി. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 800 ഓളം വിമാന സർവ്വീസുകൾ ജൂണിൽ റയാൻഎയറിന് റദ്ദാക്കേണ്ടിവന്നിരുന്നു. ഇത് മറികടന്നാണ് റയാൻഎയർ വലിയ നേട്ടം കൈരിച്ചിരിക്കുന്നത്.

Read More

കെറി: കെറിയിൽ തടാകത്തിൽ വീണ് കൗമാരക്കാരന് ദാരുണാന്ത്യം. കോണർ പാസിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 16 വയസ്സുള്ള കുട്ടിയാണ് മരിച്ചത്. അബദ്ധത്തിൽ തടാകത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആളുകൾ വിവരം അറിയിച്ചതിനെ തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Read More

ഡബ്ലിൻ: അയർലന്റിൽ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. ജൂണിലെ കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാല് ശതമാനത്തിൽ തന്നെ തുടരുകയാണെന്നാണ് വ്യക്തമാകുന്നത്. മെയ് മാസത്തിലും തൊഴിലില്ലായ്മ നിരക്ക് നാല് ശതമാനം ആയിരുന്നു. അതേസമയം 2024 ജൂണിൽ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനം ആയിരുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. മെയ് മാസത്തിൽ സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനം ആയിരുന്നു. എന്നാൽ ഇത് ജൂണിൽ 4.0 ശതമാനം ആയി. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് മെയിൽ 4.0 ശതമാനം ആയിരുന്നു. ഈ നില ജൂണിലും തുടർന്നു.

Read More

ഡബ്ലിൻ: അയർലന്റിൽ ക്യാൻസർ രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഓരോ മൂന്ന് മിനിറ്റിലും ഒരാൾക്ക് വീതം രാജ്യത്ത് ക്യാൻസർ സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ഐറിഷ് ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നത്. ഈ നില തുടർന്നാൽ അധികം വൈകാതെ രാജ്യത്ത് ക്യാൻസർ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്നും സൊസൈറ്റി മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് പ്രതിവർഷം 44,000 പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇത് പ്രതിരോധിക്കാൻ സർക്കാർ അടിയന്തിര നടപടികൾ അവലംബിക്കേണ്ടതുണ്ട്. രോഗനിർണയം, പരിശോധന, ചികിത്സ എന്നിയിൽ ഉണ്ടാകുന്ന കാലതാമസം ആണ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കാൻ കാരണം എന്നാണ് സൊസൈറ്റിയുടെ വിലയിരുത്തൽ. രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തണം. ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് പ്രിബജറ്റ് സബ്മിഷനിൽ സൊസൈറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ ക്യാൻസർ നിയന്ത്രണ പരിപാടിയ്ക്ക് 20 മില്യൺ യൂറോയെങ്കിലും ചുരുങ്ങിയത് മാറ്റിവയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലന്റിൽ ജൂൺ മാസത്തിൽ കാറുകളുടെ വിൽപ്പന ഉയർന്നു. വിൽപ്പന 60 ശതമാനമാണ് വർദ്ധിച്ചത്. ജൂൺ മാസത്തിൽ വിറ്റ് പോയവയിൽ പകുതിയിലധികവും ഇലക്ട്രിക്ക് കാറുകളാണ്. ജൂൺ മാസത്തിൽ 2,376 വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 50.7 ശതമാനം ഇലക്ട്രിക് കാറുകളാണ്. ടെസ്ലയുടെ 524 ഇലക്ട്രിക് കാറുകളാണ് ജൂൺ മാസത്തിൽ വിറ്റ് പോയത് എന്നതും ശ്രദ്ധേയമാണ്. സാധാരണയായി ജൂൺ മാസത്തിൽ കാറുകളുടെ വിൽപ്പന കുറയുകയാണ് ചെയ്യാറുളളത്. എല്ലാ ജൂലൈ 1 നും നമ്പർ പ്ലേറ്റ് മാറ്റം വരുന്നതിനാലാണ് ഇത്. എന്നാൽ ഇക്കുറി പതിവിന് വിപരീതമായാണ് വിൽപ്പന വർദ്ധിച്ചിരിക്കുന്നത്. ഈ വർഷം ഇതുവരെ 81,686 കാറുകളാണ് രാജ്യത്ത് വിൽപ്പന നടത്തിയത്. മുൻവർഷത്തെക്കാൾ 3.4 ശതമാനത്തിന്റെ വർദ്ധനവ് ഇക്കുറി ഉണ്ടായിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലന്റിൽ വീണ്ടും മഴ സജീവം. ഇന്നും വരും ദിവസങ്ങളിലും രാജ്യത്ത് ശക്തമായ മഴ ലഭിക്കും. ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നുണ്ട്. അയർലന്റിന്റെ വടക്കൻ മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഉച്ചതിരിഞ്ഞുള്ള സമയത്താകും മഴ. ഇതിനൊപ്പം ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മഴ ലഭിക്കുമെങ്കിലും രാജ്യത്ത് ചൂടിന് അയവുണ്ടാകില്ലെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നുണ്ട്. തെക്ക്, കിഴക്ക് മേഖലകളിൽ പകൽ 14 ഡിഗ്രി സെൽഷ്യസ് മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടും.

Read More

ഡബ്ലിൻ: അയർലന്റിൽ കോഴി ഇറച്ചി വില കുതിയ്ക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ചിക്കൻ കിലോയ്ക്ക് ആറ് യൂറോയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 11 യൂറോ വരെയാണ് ഒരു കിലോ ചിക്കന്റെ വില. ചിക്കന് പുറമേ, ബ്രഡ്, ബട്ടർ തുടങ്ങി എല്ലാ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2022 ൽ ഒരു കിലോ ചിക്കന് 4.99 യൂറോ ആയിരുന്നു വില. ഇതാണ് ഇപ്പോൾ വർദ്ധിച്ച് 11 യൂറോയിൽ എത്തിയിരിക്കുന്നത്. അയർലന്റിൽ വലിയ ആവശ്യകതയുള്ള ഭക്ഷണ സാധനാണ് കോഴി ഇറച്ചി. അതുകൊണ്ട് തന്നെ വലിയ അളവിൽ രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യാറുണ്ട്. 2023 ൽ 12.7 മില്യൺ കിലോ ചിക്കനാണ് അയർലന്റിലേക്ക് ഇറക്കുമതി ചെയ്തത്. ഇതിന് ഏകദേശം 305 മില്യൺ യൂറോ ചിലവിട്ടിട്ടുണ്ട്.

Read More