ഡബ്ലിൻ: മാനേജർ അപമാനിച്ച ജീവനക്കാരന് നഷ്ടപരിഹാരം നൽകാൻ സർക്കിൾ കെയോട് ഉത്തരവിട്ട് ഡബ്ല്യുആർസി ( വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷൻ). ആയിരം യൂറോയാണ് നഷ്ടപരിഹാരമായി വിധിച്ചത്. ‘ ബി എ മാൻ’ എന്ന് പരാമർശം നടത്തിക്കൊണ്ടായിരുന്നു മാനേജർ ജീവനക്കാരനെ അപമാനിച്ചത്.
മാനേജരായ ജൂലിറ്റ ഹൊവേയ്ക്കെതിരെയാണ് പരാതി ഉയർന്നത്. താലയിലുള്ള ഔട്ട്ലെറ്റിലെ ടോയ്ലെറ്റ് ഭവനരഹിതനായ ഒരാൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ ആണ് ജീവനക്കാരനായ സിദ്ധാർത്ഥ് തിരുനാവുക്കരശിനെ മാനേജർ അപമാനിച്ചത്. ടോയ്ലന്റിലെ വിസർജ്യം വൃത്തിയാക്കാൻ വാതിൽ തുറന്ന് പിടിക്കാൻ ജൂലിറ്റ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെയാണ് ബി എ മാൻ എന്ന പ്രയോഗം സിദ്ധാർത്ഥിന് നേരെ ജൂലിറ്റ നടത്തിയത്.
Discussion about this post

