ഡബ്ലിൻ: ചരിത്രത്തിലെ തന്നെ ചൂടേറിയ ദിനങ്ങൾ പിന്നിട്ട് അയർലന്റ്. ഏറ്റവും ചൂടേറിയ നാലാമത്തെ ജൂൺ മാസമായിരുന്നു കഴിഞ്ഞ മാസമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. 29.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കഴിഞ്ഞ മാസം രാജ്യത്ത് അനുഭവപ്പെട്ട കൂടിയ താപനില.
ജൂൺ 20 ആയിരുന്നു ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനം. ഈ ദിനത്തിൽ റോസ്കോമണിൽ ആയിരുന്നു താപനില റെക്കോർഡ് ഭേദിച്ചത്. അയർലന്റിന് പുറമേ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും സമാന സാഹചര്യം ആയിരുന്നു. അതേസമയം ജൂണിലെ ശരാശരി താപനില എന്നത് 15.10 ഡിഗ്രി സെൽഷ്യസ് ആണ്. അയർലന്റിന്റെ ചരിത്രത്തിൽ ഏറ്റവും ചൂടേറിയ ജൂൺ 2023 ൽ ആയിരുന്നു.
Discussion about this post

