ഡബ്ലിൻ: കോളേജ് വിദ്യാർത്ഥികളുടെ ഫീസുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി ധനമന്ത്രി പാസ്ചൽ ഡോണോഹോ. ഫീസ് സംബന്ധിച്ച് ഇതുവരെ സർക്കാർ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫീസ് വർദ്ധിപ്പിക്കുമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പരാമർശം വൻ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായതോടെയാണ് വിഷയത്തിൽ കൂടുതൽ വ്യക്തതവരുത്തി ധനമന്ത്രി രംഗത്ത് എത്തിയത്.
കോളേജ് ഫീസ് സംബന്ധിച്ച് എല്ലാ വർഷവും ബജറ്റിൽ എന്തെങ്കിലും ഒരു തീരമാനം കൈക്കൊള്ളുക പതിവാണ്. നിലവിൽ 2000 യൂറോ ആണ് ഫീസ്. മുൻപ് ഇത് 3000 യൂറോ ആയിരുന്നു. എന്നാൽ 2000 യൂറോയിൽ തുടരണോ, വർദ്ധിപ്പിക്കണോ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

