ഡബ്ലിൻ: അയർലന്റിൽ ഇന്ന് മുതൽ ആളുകൾക്ക് ടെക്സ്റ്റ് മെസേജുകൾക്കൊപ്പം തട്ടിപ്പ് സംബന്ധിച്ച മുന്നറിയിപ്പും ലഭിക്കും. ഇന്ന് മുതൽ കമ്മീഷൻ ഫോർ കമ്യൂണിക്കേഷൻസ് റെഗുലേഷന്റെ രജിസ്ട്രി സംവിധാനത്തിൽ ചേർക്കാത്ത ഐഡികളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾക്കൊപ്പമായിരിക്കും തട്ടിപ്പ് സംശയിക്കുന്ന സന്ദേശവും ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതിൽ നിന്നും ഒഴിവാക്കണമെങ്കിൽ എത്രയും വേഗം കമ്പനികൾ തങ്ങളുടെ ഐഡികൾ രജിസ്ട്രി സംവിധാനത്തിൽ ചേർക്കണം.
എസ്എംഎസ് വഴിയുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ സംവിധാനത്തിന് കമ്മ്യൂണിക്കേഷൻ റെഗുലേഷൻ തുടക്കം കുറിച്ചിരിക്കുന്നത്. ഇതുവരെ 8000 ഐഡികൾ പുതിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയല്ലാത്ത ഐഡികളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾ ലൈക്ക്ലി സ്കാം എന്ന ലേബലോടെയാകും കാണാൻ സാധിക്കുക. ഒക്ടോബർ മുതൽ ഇവ നേരിട്ട് ബ്ലോക്ക് ചെയ്യപ്പെടും.

