ഡബ്ലിൻ: അയർലന്റിലെ കോളേജ് വിദ്യാർത്ഥികളുടെ ഫീസ് വർദ്ധനയെ ചൊല്ലിയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പരാമർശത്തിൽ വിവാദം. പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷവിമർശനവുമായി രംഗത്ത് എത്തി. തേർഡ് ലെവൽ വിദ്യാർത്ഥികളുടെ ഫീസ് 1000 യൂറോ കൂട്ടുമെന്നായിരുന്നു മന്ത്രി ജെയിംസ് ലോലെസിന്റെ പരാമർശം.
ഞായറാഴ്ച ആയിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ വർഷം ജീവിത പായ്ക്കേജ് ഉള്ളതിനാലാണ് കോൺട്രിബ്യൂഷൻ ഫീസ് 2000 യൂറോ ആക്കി കുറച്ചത് എന്നും, ഇക്കുറി പ്രത്യേക പാക്കേജുകൾ ഇല്ലാത്തതിനാൽ പഴയ നിരക്കായ 3000 യൂറോ തന്നെ ഈടാക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ സർക്കാരിന്റെ വാഗ്ദാനങ്ങളുടെ ലംഘനമാണ് പഴയ ഫീസ് തിരികെ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതോടെ വെട്ടിലായിരിക്കുകയാണ് സർക്കാർ.

