ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കടയിൽ കവർച്ച നടത്തി ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. സാൻഡിഫോർഡിൽ ആയിരുന്നു സംഭവം. തിങ്കളാഴ്ചയാണ് ഇയാൾ നഗരത്തിലെ കടയിൽ നിന്നും പണം മോഷ്ടിച്ചത്
രാത്രി 8.45 ഓടെ ആയിരുന്നു സംഭവം. കടയിലേക്ക് ആയുധവുമായി എത്തി പ്രതി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഉടൻ തന്നെ ഇയാൾ ഇവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ചൊവ്വാഴ്ച വൈകീട്ടോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും കത്തിയും പണവും കണ്ടെടുത്തു.
Discussion about this post

