ഡബ്ലിൻ: ഡബ്ലിനിലെ കപ്പൂച്ചിൻ ഡേ സെന്റർ സ്ഥാപകൻ ബ്രദർ കെവിൻ ക്രോളി അന്തരിച്ചു. 90 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
കപ്പൂച്ചിൻ ഫ്രാൻസിസ്കൻസിന്റെ വെബ്സൈറ്റ് വഴിയാണ് ബ്രദർ കെവിന്റെ വിയോഗ വിവരം പുറത്തുവിട്ടത്. കോർക്കിലെ മൗണ്ട് ഡെസേർട്ട് നഴ്സിംഗ് ഹോമിലായിരുന്നു അദ്ദേഹത്തിന്റെ അവസാന നാളുകൾ. പ്രസിഡന്റ് മാർട്ടിൻ ഡി ഹിഗ്ഗിൻസ്, പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ എന്നിവരും വിവിധ രാഷ്ട്രീയ നേതാക്കളും ബ്രദർ കെവിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി.
Discussion about this post

