ലിമെറിക്: കൗണ്ടി ലിമെറിക്കിലെ ഫോയ്നെസിൽ അജ്ഞാത വസ്തു കണ്ടെത്തി. ഫോയ്നെസിലെ അപ്പാർട്ട്മെന്റിന് സമീപം ആയിരുന്നു സംഭവം. ഇത് സംബന്ധിച്ച വാർത്തകൾ പ്രചരിച്ചതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇലക്ട്രോണിക് ഉപകരണം ആയിരുന്നു സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസും ആർമിയുടെ എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ അംഗങ്ങളും സ്ഥലത്ത് എത്തി പരിശോധന നടത്തി.
Discussion about this post

