ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ 55 കാരനെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയ്ക്കെതിരെ കുറ്റം ചുമത്തി പോലീസ്. 34 കാരിയ്ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. യുവതിയെ ഇന്ന് ബാലിമെന മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കും.
55 കാരനായ പാട്രിക് പാഡി ഡഗ്ലസ് ആണ് കൊല്ലപ്പെട്ടത്. വീടിനുള്ളിൽ വച്ച് അദ്ദേഹത്തെ 34 കാരി തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ബാലിമണിയിലെ മെയ്ൻ സ്ട്രീറ്റിലുള്ള വീട്ടിൽവച്ചാണ് 55 കാരൻ കൊല്ലപ്പെട്ടത്.
Discussion about this post

