ഡബ്ലിൻ: അയർലന്റിൽ ഇന്ന് മഴയും വെയിലും കലർന്ന കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. പകൽ സമയം ചൂട് കൂടിയ കാലാവസ്ഥയാകും രാജ്യത്ത് അനുഭവപ്പെടുക. വൈകുന്നേരങ്ങളിൽ മഴയും ലഭിക്കും.
ഇന്ന് പകൽ സമയങ്ങളിൽ 15 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തുക. പകൽ സമയങ്ങളിൽ ചിലയിടങ്ങളിൽ നേരിയ ചാറ്റൽ മഴയും ലഭിക്കാം. പൊതുവെ വരണ്ട കാലാവസ്ഥയാകും ഇന്ന് മുഴുവനായും രാജ്യത്ത് അനുഭവപ്പെടുക.
അടുത്ത ആഴ്ചയോടെ ഉയർന്ന മർദ്ദം ശക്തിപ്രാപിക്കും. ഇത് കൂടുതൽ സ്ഥിരതയുള്ള കാലാവസ്ഥയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകയായ റെബേക കാന്റ്വെൽ പറഞ്ഞു.
Discussion about this post

