ഡബ്ലിൻ: കമ്പനിയിൽ നിന്നും ഐറിഷ് തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ ടിക്ക് ടോക്ക്. ഇ- കൊമേഴ്സ് ഡിവിഷനിലെ ജീവനക്കാർക്കാണ് ജോലി നഷ്ടമാകുക. 10 പേരിൽ താഴെ മാത്രമാണ് തൊഴിൽ നഷ്ടം അനുഭവിക്കേണ്ടിവരികയെന്ന് ടിക് ടോക്ക് അറിയിച്ചു.
ഡിവിഷനുള്ളിലെ പരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ് ഐറിഷ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ 300 ഐറിഷ് തൊഴിലവസരങ്ങൾ നഷ്ടമാകുമെന്ന് ടിക് ടോക് അയർലന്റ് സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ പിരിച്ചുവിടൽ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. അയർലന്റിൽ ഏകദേശം 3,000 തൊഴിലാളികളാണ് ടിക് ടോക്കിന് ഉള്ളത്.
Discussion about this post