ഡബ്ലിൻ: അയർലന്റിൽ താഴ്ന്ന വരുമാനമുള്ളവർക്കും കോസ്റ്റ് റെന്റൽ സ്കീം പദ്ധതിയിൽ വീടൊരുങ്ങുന്നു. വാർഷിക വരുമാനം 59,000 യൂറോയോ അതിൽ താഴെയോ ഉള്ള കുടുംബങ്ങൾക്കാണ് പദ്ധതിയിൽ കുറഞ്ഞ നിരക്കിൽ വീടൊരുങ്ങുന്നത്. അയർലന്റിൽ ചിലവ് കുറഞ്ഞ വാടക താമസ സൗകര്യം നൽകുന്ന പദ്ധതിയാണ് കോസ്റ്റ് റെന്റൽ സ്കീം.
ഡബ്ലിനിൽ 66,000 യൂറോയും മറ്റ് ഭാഗങ്ങളിൽ 59,000 യൂറോയും അറ്റ വാർഷിക വരുമാനം ഉള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. ഈ വരുമാനം ഉള്ളവർക്ക് പദ്ധതിയിൽ അപേക്ഷിക്കാം. അപേക്ഷകർക്ക് സ്വന്തമായി വീടോ ഭൂമിയോ ഉണ്ടാകാൻ പാടില്ല. അതേസമയം വാടക നൽകാനുളള ശേഷി ഉണ്ടായിരിക്കണം. ഒരു കുടുംബത്തിന് ഒരു വാടക വീട് മാത്രമേ ലഭിക്കുകയുള്ളൂ.
Discussion about this post

