ഡബ്ലിൻ: അയർലന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് ജയിൽ ശിക്ഷ. പ്രതികളായ എട്ട് പേർക്കാണ് 20 വർഷം വരെ തടവ് ശിക്ഷ ലഭിച്ചത്. രണ്ട് വർഷം മുൻപായിരുന്നു അയർലന്റിനെ ഞെട്ടിച്ച ലഹരിവേട്ട ഐറിഷ് സേനാംഗങ്ങൾ നടത്തിയത്.
സംഭവത്തിൽ എട്ട് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷവിധിച്ചത്. പ്രതികൾക്ക് 13 മുതൽ 20 വർഷം വരെയാണ് തടവ്. 2023 സെപ്തംബറിൽ ആയിരുന്നു ഇവർ എംവി മാത്യു എന്ന കപ്പലിൽ അയർലന്റിലേക്ക് ലഹരി കടത്താൻ ശ്രമിച്ചത്. എന്നാൽ ഐറിഷ് ആർമിയുടെ റേഞ്ചർ വിംഗ് ഇത് പിടികൂടുകയായിരുന്നു. 157 മില്യൺ യൂറോ വിലവരുന്ന 2.2 ടൺ കൊക്കെയ്ൻ ആയിരുന്നു പിടിച്ചെടുത്തത്.
Discussion about this post

